GeneralLatest NewsMollywoodNEWSSocial Media

ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെ: മീനയ്ക്ക് പിറന്നാൾ ആശംസയുമായി ഖുശ്‌ബു

ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ സൂപ്പർ താരങ്ങളുടെ നായികയായി അനേകം സിനിമകളിൽ മീന ഇതിനോടകം വേഷമിട്ടു. വിവാഹ ശേഷം ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് മീന. ഇപ്പോഴിതാ മീനയുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി ഖുശ്‍ബു.

‘പ്രിയപ്പെട്ട മീനയ്‍ക്ക് ജന്മദിന ആശംസകള്‍. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും ഖുശ്‍ബു എഴുതുന്നു’. മീനയുടെ ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്യുകയും ചെയ്‍തിട്ടുണ്ട്.

https://www.instagram.com/p/CT3nfb3PFPD/?utm_source=ig_embed&ig_rid=5987024a-82d7-4cad-856e-9a53872af7f3

നിരവധി ആരാധകരും താരങ്ങളുമാണ് മീനയ്ക്ക് ആശംസയുമായെത്തിയത്.

1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്.നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്‍തു.

വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് രണ്ടു തവണ മീനയ്‍ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‍നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണയും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button