GeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം ദുൽഖറും അമാലും: വൈറലായി ചിത്രം

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. ഇരുവരുടെയും കുടുംബങ്ങളും ഇതേ സൗഹൃദം കത്ത് സൂക്ഷിച്ച് പോകുന്നുണ്ട്. ഒഴിവ് സമയങ്ങളിൽ കുടുംബങ്ങൾക്കൊപ്പം ഒത്തുകൂടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒത്തുകൂടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

പൃഥ്വിരാജും ദുൽഖറും അമാലും സുപ്രിയയും ഒന്നിച്ചുള്ളൊരു സെൽഫിയാണ് വൈറലായിട്ടുളളത്. സുപ്രിയയാണ് സെൽഫി പകർത്തിയത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സുപ്രിയ ഈ ഫൊട്ടോ ഷെയർ ചെയ്തത്.

ദുബായിൽവച്ച് പകർത്തിയതാണ് ഈ ഫൊട്ടോ. പൃഥ്വിയുടെ കയ്യിൽ ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങിയതിന്റെ അടയാളങ്ങളുണ്ട്. ഷോപ്പിങ്ങിനിടെ ഏതോ മാളിൽവച്ച് പകർത്തിയതാണ് ചിത്രമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button