CinemaGeneralLatest NewsMollywoodNEWS

കണ്ണൻ താമരക്കുളവും അനുപ് മേനോനും ഒന്നിക്കുന്ന വരാൽ: വിശേഷങ്ങൾ

വെള്ള ഷർട്ടും മുണ്ടും വേഷം. മുടി ലേശം നരച്ചതൊഴിച്ചാൽ തനിയൗവ്വനം. രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു തറവാടി. ഇത് – അച്ചുതൻനായർ, സംസ്ഥാന മുഖ്യമന്ത്രി.സംസ്ഥാന മുഖ്യമന്ത്രി. വരാൽ എന്ന ചിത്രയത്തിലെ അച്ചുതൻനായരെ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടൻ പ്രകാശ് രാജാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന ചിത്രത്തിലെ കഥാപാത്രമാണ്. വരാൽ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ ആറ് തിങ്കളാഴ്ച്ച ഫോർട്ട് കൊച്ചിയിലാണ്. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ടവർ ബംഗ്ളാവിലായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. നിരവധി പ്രശസ്ത ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്നു ഈ ടവർ ബംഗ്ളാവ്. ജോഷിയുടെ ലേലം, പത്രം, പ്രജാ, തുടങ്ങിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്നു. ഈ അടുത്ത കാലത്ത് ‘വൺ’ എന്ന ചിത്രത്തിൻ്റേയും പ്രധാന ലൊക്കേഷനായിരുന്നു.

Also Read:തുടക്കത്തിൽ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു: റിമ കല്ലിങ്കലിനെതിരെ വിദ്വേഷകമന്റ്

ചിത്രത്തിൽ മുഖ്യമന്ത്രി അച്ചുതൻ നായരുടെ ഔദ്യോഗിക വസതിയായിട്ടാണ് ടവർ ബംഗ്ളാവ് ചിത്രീകരിക്കുന്നത്. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോന്നിരുന്ന ടൈംആഡ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൈം ആഡ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ പി.എ.സെബാസ്റ്റ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനുപ് മേനോനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എന്നും വ്യത്യസ്ഥമായ തിരക്കഥകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു തിരക്കഥാകൃത്തുകൂടി യാണ് അനൂപ് മേനോൻ. ഈ ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഡേവിഡ് ജോൺ മേടയിൽ എന്ന യുവതുർക്കി രാഷ്ടീയ നേതാവിനെ അനുപ് മേനോൻ അവതരിപ്പിക്കുന്നുമുണ്ട്. ടൈം ആഡ് നിർമ്മിച്ച് ഏറെ വിജയം നേടിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചതും അനൂപ് മേനോനായിരുന്നു. ഒരു ഗ്യാപ്പിനു ശേഷം ടൈം ആഡ്സ്, വീണ്ടും വരാലിലുടെ സജീവമാവുകയാണ്.

കാലിക പ്രസക്തമായ നിരവധി സംഭവങ്ങളും, സമകാലീന രാഷ്ടീയ പശ്ചാത്തലവും കോർത്തിണക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ഈ സിനിമ. ജനസമ്മതനായ മുഖ്യമന്ത്രി അച്ചുതൻ നായർ. അദ്ദേഹത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം. രാഷ്ടീയ രംഗത്തെ കിടമത്സരങ്ങളും സംഘർഷങ്ങളും, അധികാരക്കസേരക്കു വേണ്ടിയുള്ള പാരവയ്പ്പുമെല്ലാം നാം കാണുകയും കേൾക്കുകയും ചെയ്യന്ന പല കഥാപാതങ്ങളിലൂടെയും അവതരിപ്പിക്കുന്ന ഒരു സിനിമയാണ് വരാൽ. മുഖ്യമന്ത്രി അച്ചുതൻ നായരെ, പ്രകാശ് രാജ് ഭദ്രമാക്കുമ്പോൾ, രാഷ്ടീയ രംഗത്ത് പുത്തൻ ചിന്താഗതികളുമായി എത്തുന്ന യംഗ് ടർക്ക് ഡേവിഡ് ജോൺ മേടയിലിനെ അനൂപ് മേനോനും അവതരിപ്പിക്കുന്നു. അനൂപ് മേനോൻ്റെ ആദ്യത്തെ പൊളിറ്റിക്കൽ തിരക്കഥ കൂടിയാണ് വാലിൻ്റേത്.

‘ഇടക്കാലത്ത് അനൂപുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അനൂപിൻ്റെ ഒരു തിരക്കഥ ആവശ്യപ്പെട്ടിരുന്നു. കണ്ണനു വേണ്ടി ഒരു തിരക്കഥ എഴുതുന്നുണ്ട്. അതാലോചിക്കാമെന്നായിരുന്നു അനൂപിന്റെ മറുപടി. അതാണ് വരാൽ എന്ന സിനിമയിലെത്തിച്ചേർന്നത്’, നിർമ്മാതാവ് സെബാസ്റ്റ്യൻ പറയുന്നു.

Also Read:തുടക്കത്തിൽ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു: റിമ കല്ലിങ്കലിനെതിരെ വിദ്വേഷകമന്റ്

പ്രകാശ് രാജിൻ്റെ ആദ്യ രംഗത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിരവധി അഭിനേതാക്കളും, ജൂനിയർ കലാകാരന്മാരും ഒക്കെ അണിനിരക്കുന്ന ഒരു രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. പാർട്ടി നേതാക്കളും, പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയെ സന്ദർശിച്ച് ഗൗരവമായ ഒരു വിഷയം സംസാരിക്കുന്നതായിരുന്നു ആദ്യ ഷോട്ട്. മേഘനാഥൻ കൊല്ലം തുളസി ബാലാജി ശർമ്മ, വിജയ് പി.നായർ, രമേശവലിയ ശാല വിജയ് നെല്ലീസ്, എൽദോ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും ഈ രംഗത്തിൽ അഭിനയിക്കുന്നുണ്ട്.

സുരേഷ് കൃഷ്ണ, ഡ്രാക്കുള സുധീർ, മനുരാജ്, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രകാശ് രാജുമായി രണ്ടാമത്തെ ചിത്രം

കണ്ണൻ താമരക്കുളവുമായി വീണ്ടും കിളികൊർക്കുകയാണ് പ്രകാശ് രാജ്. അച്ചായൻസ് എന്ന ചിത്രമായിരുന്നു ആദ്യത്തേത്. അർജുൻ കേന്ദ്ര കഥാപാത്രമാകുന്ന വിരുന്നിൻ്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിക്കൊണ്ടാണ് വരാൽ ആരംഭിച്ചിരിക്കുന്നത്. വരാലിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം വിരുന്ന് പൂർത്തിയാക്കുമെന്ന് കണ്ണൻ പറഞ്ഞു. രൺജി പണിക്കരുടെ ആഡ് ഫിലിം മേക്കർ അൽത്താഫ് എന്ന കഥാപാത്രവും ചിത്രത്തിൽ പ്രധാനപ്പെട്ടതാണ്. ഈ ചിത്രത്തിൻ്റെ കഥാഗതിയിലെ നിർണ്ണായകമായ ഒരു കഥാപാത്രമാണ് അൽത്താഫ്. സായ്കുമാറിൻ്റെ അബ്ദുറഹ്മാൻ സാഹിബ്, സുരേഷ് കൃഷ്ണയുടെ ഗഫൂർ റാവുത്തർ എന്നീ കഥാപാത്രങ്ങളും ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ഹണി റോസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also read:ഡേറ്റിംഗ് എന്ന ആശയത്തോട് താൽപര്യമില്ല, നാച്ചുറൽ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം: പ്രയാഗ മാർട്ടിൻ

നിരവധി കഥാപാത്രങ്ങളാൽ വളരെ സമ്പന്നമാണീച്ചിത്രം. ശങ്കർ രാമകൃഷ്ണൻ, ഇടവേള ബാബു, സെന്തിൽ എയ്ഞ്ചലിനാ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഹരിഷ് പെരടി, വി.കെ. ബൈജു, കൊച്ചിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ലാലാജി, ടിറ്റോ വിൽസൻ, ദിനേശ്‌ പ്രഭാകർ, മിഥുൻ, അഖിൽ പ്രഭാകർ, മാലാ പാർവ്വതി, ഷാൻ സുരേഷ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം, വിനോയ് വർഗീസ്. പശ്ചാത്തല സംഗീതം, ജെയ്ക്ക് ബിജോയ്സ്. രവിചന്ദ്രൻ ഛായാ ഗ്രഹണവും അയൂബ് ഖാൻ എ ഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം, സഹസ് ബാല. മേക്കപ്പ് – സജി കൊരട്ടി, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ.വിനയൻ.സഹസംവിധാനം -അംബരീഷ്, എം.എസ്. സംവിധാന സഹായികൾ – അർജുൻ.എസ്.കുമാർ, അരുൺ.എസ്.ചൂളയ്ക്കൽ എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – പ്രകാശ്. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – അജിത് പെരുമ്പുള്ളി. പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുൻ പ്രൊഡക്ഷൻ കൺട്രോളർ-അമൃതാ മോഹൻ, കൊച്ചി, തിരുവനന്തപുരം ‘ഡൽഹി, പീരുമേട്, യു.കെ.ദുബായ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button