CinemaGeneralKeralaLatest NewsNEWS

ആർ ബാലകൃഷ്ണ പിള്ള കള്ളനെന്ന് വിനായകൻ: വൈറലായതോടെ കമന്റ് പിൻവലിച്ചു

അന്തരിച്ച മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള കള്ളനെന്ന് നടൻ വിനായകൻ. ഫേസ്ബുക്ക് കമന്റിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് വഴി രാഷ്ട്രീയ നിലപാടുകൾ തുറന്നറിയിക്കുന്ന വ്യക്തിയാണ് വിനായകൻ.

മുമ്പും ഇത്തരത്തിലുള്ള പ്രതികരണം താരം നടത്തിയിട്ടുണ്ട്. ഇടതുപക്ഷ അനുഭാവിയായ താരം നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. വിശദീകരിക്കുന്ന പോസ്റ്റുകൾക്കു പകരം ചിത്രങ്ങൾ മാത്രം പോസ്റ്റ് ചെയ്താണ് സാധാരണ വിനായകൻ പ്രതികരിക്കാറുള്ളത്.

Read Also:- പുതിയൊരു റെക്കോർഡുമായി ‘ദൃശ്യം’: സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ

അതേസമയം, ബാലകൃഷ്ണപിള്ളയെ കള്ളൻ എന്ന് വിളിക്കുന്ന പ്രയോഗം പിന്നീട് വിനായകൻ പിൻവലിച്ചിട്ടുണ്ട്. വിക്കിപീഡിയയിലെ വിവരങ്ങൾ അടിവരയിട്ടാണ് ബാലകൃഷ്ണപിള്ളക്കെതിരെ വിനായകൻ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button