BollywoodGeneralLatest NewsMovie GossipsNEWSTV Shows

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് സൽമാൻ ഖാൻ: ബിഗ്‌ബോസിനായി വാങ്ങുന്നത് കോടികൾ

ഹിന്ദിയിലെ സീസണ്‍ 15 നാളെ ആരംഭിക്കാനിരിക്കെ സൽമാൻ ഖാന്റെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

രാജ്യമൊട്ടാകെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളിലായി പുറത്തിറക്കുന്ന ഷോയിൽ അതാതുഭാഷകളില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ്. മലയാളത്തിൽ നടൻ മോഹൻലാലും, ഹിന്ദിയിൽ സൽമാൻ ഖാനുമാണ്‌. ഇപ്പോഴിതാ ഹിന്ദിയിലെ സീസണ്‍ 15 നാളെ ആരംഭിക്കാനിരിക്കെ സൽമാൻ ഖാന്റെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഹിന്ദി ബിഗ് ബോസിന്‍റെ നാലാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആദ്യമായി അവതാരകനായി എത്തുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്‍റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 7-8 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം.

11-ാം സീസണില്‍ എപ്പിസോഡ് ഒന്നിന് 11 കോടി വച്ചാണ് താന്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടിനെ സല്‍മാന്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ യഥാര്‍ഥ തുക അതില്‍ നിന്ന് ഏറെ അകലെയല്ലെന്ന തരത്തിലായിരുന്നു എന്‍ഡെമോള്‍ ഷൈന്‍ സിഒ രാജ് നായകിന്‍റെ പ്രതികരണം. സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ (സീസണ്‍ 14) എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയതെന്നാണ് വിവരം. 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്.

ഈ സീസണില്‍ (സീസണ്‍ 15) സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് . 14 ആഴ്ചകളിലേക്ക് നീളുന്ന ഷോയില്‍ പങ്കെടുക്കാന്‍ 350 കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നതെന്ന് അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button