GeneralLatest NewsMollywoodNEWS

കേരളത്തിലെ കിറ്റ് വിതരണം പോലെയാണ് ഇപ്പോൾ യുഎഇയുടെ ഗോള്‍ഡന്‍ വിസ വിതരണം: സന്തോഷ് പണ്ഡിറ്റ്

ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു

അടുപ്പിച്ച് മലയാള സിനിമ താരങ്ങൾക്ക് ഗോള്‍ഡന്‍ വിസ നൽകുന്നതിൽ പരിഹാസവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. യുഎഇ നല്‍കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം. പ്രമുഖ താരങ്ങൾക്ക് എല്ലാം ഗോള്‍ഡന്‍ വിസ നൽകിയെന്ന് അറിഞ്ഞു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും താരമായിരുന്നുവെന്നും സന്തോഷ് പറയുന്നു. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മക്കളേ..

മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE “Golden Visa” കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” Bronze Visa” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?വാൽകഷ്ണം … Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി.

 

shortlink

Related Articles

Post Your Comments


Back to top button