GeneralLatest NewsMollywoodNEWSSocial Media

നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ല, ചിത്രയെ കണ്ടുപഠിക്ക്: സയനോരയെ പിന്തുണച്ച സിത്താരയ്‌ക്കെതിരെ വിമർശനം

സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് സൈബര്‍ ആക്രമണം നേരിടുന്ന സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെ വിമർശനം. സയനോരയ്ക്ക് പിന്തുണയുമായി കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു സിത്താര. ഇതിന് പിന്നാലെയാണ് സിത്താരയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ ഉയർന്നത്.

നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും, എല്ലാവരും ചിത്രചേച്ചിയെ കണ്ടുപഠിക്കണം എന്നുമാണ് ഒരു കമന്റ്. ആരും ശ്രദ്ധിക്കാത്തതുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴികള്‍ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന നിസാം, ശില്‍പ ബാല സയനോര നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. സയനോര ഷോർട്സ് ധരിച്ചെത്തിയതാണ് ഒരു വിഭാഗം ആളുകൾക്ക് പ്രശ്നമായത്. തുടർന്ന് നടിയുടെ നിറത്തിനെയും ശരീരത്തെയും അപമാനിച്ചുകൊണ്ടുള്ള കമന്റുകൾ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button