CinemaGeneralLatest NewsMollywoodNEWS

പൃഥ്വിരാജ് ചിത്രം ‘ഭ്രമം’: റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു

പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമം’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസായി ഒക്ടോബര്‍ 7ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

മംമ്ത മോഹന്‍ദാസും, ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു.

തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button