GeneralLatest NewsNEWSTollywood

2.50 കോടിയുടെ കാറിന് ഒന്നര കോടി രൂപ കസ്​റ്റമൈസേഷൻ: പുതിയ ആഡംബര വാഹനം സ്വന്തമാക്കി രാം ചരൺ

രാം ചരൺ വാഹനത്തിന്‍റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. ഇപ്പോഴിതാ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക്​ നടൻ രാം ചരൺ. 2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്​റ്റമൈസേഷൻകൂടി നടത്തിയാണ്​ രാംചരൺ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍​.

രാം ചരൺ വാഹനത്തിന്‍റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്​. ട്രെയിലറിൽ വാഹനം ലൊക്കേഷനിൽ എത്തിച്ച്​ കൈമാറുന്നതായാണ്​ വീഡിയോയിൽ.

നേരത്തേ ഹോളിവുഡ്​ താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്​, ആയുഷ്​മാൻ ഖുറാന തുടങ്ങിയവർ മേയ്‍ബാക്ക് സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button