BollywoodCinemaGeneralKollywoodLatest NewsMollywoodNEWSSocial Media

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ അനുരാഗ് കശ്യപ്: സന്തോഷം പങ്കുവെച്ച് താരം

ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ കുഞ്ചാക്കോ ബോബൻ ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിൽ ചിത്രീകരണം നടക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ ലൊക്കേഷനിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് എത്തിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്. കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

https://www.instagram.com/p/CUAfB4jvtc3/?utm_source=ig_embed&utm_campaign=loading

തീവണ്ടിക്കു ശേഷം ഫെല്ലിനി മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്നാണ് പേര്. ഓഗസ്റ്റ് സിനിമാസിന്റെ ബാന്നറിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്.

എ.എച്ച്. കാശിഫാണ് സംഗീതം. വിജയ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരി എഡിറ്റിങ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മേക്കപ്പ്. സൗണ്ട് ഡിസൈൻ –രംഗനാഥ് രവി.

shortlink

Related Articles

Post Your Comments


Back to top button