CinemaGeneralLatest NewsMollywoodNEWS

‘ഡബ്ബാവാല’ പൂജ കഴിഞ്ഞു: ചിത്രീകരണം ഉടൻ

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരുന്ന രഞ്ജിത്ത് തൊടുപുഴ സംവിധനത്തിലേക്ക്. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന ഡബ്ബാവാല എന്ന രഞ്ജിത്ത് തൊടുപുഴയുടെ ചിത്രത്തിൻ്റെ പൂജ സെപ്റ്റംബർ 16-ന് തിരുവനന്തപുരം മുട്ടത്തറ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം അരിസ്റ്റോ സുരേഷ്, ഉഷ ടി ടി എന്നിവർ ചേർന്ന് നിർവഹിച്ചു.

രചന – രഞ്ജിത്ത് തൊടുപുഴ. ക്യാമറ – ശ്രീകുമാർ ഗോപി, എഡിറ്റർ ഗ്രേസൺ എ.സി.എ, സംഗീതം -സുജിത്ത് കൃഷ്ണ, കല – സജീവ് നായർ, മേക്കപ്പ് -സുജിത്ത് പറവൂർ, പി.ആർ.ഒ- അയ്മനം സാജൻ

വഞ്ചിയൂർ പ്രവീൺ കുമാർ, കിരൺ രാജ്,  പ്രഭാശങ്കർ, ഉഷ ടി ടി , രാജേഷ് പറവൂർ എന്നിവർക്കൊപ്പം, പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒക്ടോബർ 10 ന് ചിത്രീകരണം തുടങ്ങും.

പി. ആർ. ഒ അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button