AwardsGeneralKollywoodLatest NewsMollywoodNEWS

സൈമ 2021: മലയാളത്തിലെയും തമിഴിലിലെയും മികച്ച നടി മഞ്ജു വാര്യർ, നടന്മാർ മോഹൻലാലും ധനുഷും

അസുരനിലെയും ലൂസിഫറിലെയും പ്രകടനത്തിനാണ് മഞ്ജു വാര്യർക്ക് പുരസ്‌കാരം ലഭിച്ചത്

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) പ്രഖ്യാപിച്ചു. മികച്ച നടന്മാർക്കുള്ള പുരസ്‌കാരം മലയാളത്തിൽ മോഹൻലാലും തമിഴിൽ ധനുഷും സ്വന്തമാക്കി. രണ്ടു ഭാഷയിലും മികച്ച നടിയായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

https://www.instagram.com/p/CUAPQ16IlG6/?utm_source=ig_web_copy_link

ലൂസിഫറിലെ പ്രകടനമാണ് മോഹൻലാലിന് പുരസ്കാരം നേടിക്കൊടുത്തത്. ഇതേ ചിത്രത്തിലെ പ്രകടനത്തിനാണ് മഞ്ജു വാര്യർക്ക് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. അസുരനിലെ പ്രകടനത്തിനാണ് തമിഴിൽ മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. ഇതേ സിനിമയിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്കാരം നേടിക്കൊടുത്തത്.

https://www.instagram.com/p/CUAGy68lKDd/?utm_source=ig_web_copy_link

ലൂസിഫറിന് ശനിയാഴ്ച മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. കാർത്തിയുടെ 2019 റിലീസ് ചിത്രമായ കൈതി നിരവധി സൈമ അവാർഡുകൾ നേടിയ ചിത്രങ്ങളിലൊന്നായി മാറി. ഞായറാഴ്ച മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി.

https://www.instagram.com/p/CUAGy68lKDd/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button