
ബോക്സിംഗ് താരത്തിന്റെ വേഷത്തിൽ തിളങ്ങി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യാതൊരു ക്യാപ്ഷനും നൽകാതെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
🥊🥊
Posted by Mohanlal on Monday, September 20, 2021
അതേസമയം പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹൻലാല്‍ ബോക്സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോഹൻലാൽ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും നേരത്തെ പുറത്തുവന്നിരുന്നു.
മോഹൻലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് ശേഷമായിരിക്കും പ്രിയദര്‍ശനൊപ്പം ചേരുക. ഇപ്പോള്‍ ട്വല്‍ത്ത് മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാല്‍.
ട്വല്‍ത്ത് മാൻ എന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments