GeneralLatest NewsMollywoodNEWSSocial Media

എന്റെ പ്രിയപ്പെട്ടവർക്കൊപ്പം: ചിത്രങ്ങളുമായി കല്യാണി പ്രിയദർശൻ

സൈമ അവാർഡ് വേദിയിൽ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കല്യാണി പ്രിയദർശൻ. പൃഥ്വിരാജ്, ശോഭന എന്നിവർക്കൊപ്പമുളള ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചത്. എന്റെ പ്രിയപ്പെട്ടവർ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

2020 ലെ പുതുമുഖ നടിക്കുള്ള അവാർഡാണ് കല്യാണിക്ക് ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മലയാളത്തിലെ കല്യാണിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ ആയിരുന്നു ചിത്രത്തിലെ നായകൻ.

https://www.instagram.com/p/CUCvEmmMvfo/?utm_source=ig_embed&ig_rid=53462507-5264-49ac-91da-f132ff1363db

2017 ൽ പുറത്തിറങ്ങിയ ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്കെത്തിയത്. തെലുങ്കിനു പുറമേ തമിഴ് സിനിമയിലും കല്യാണി അഭിനയിച്ചു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും കല്യാണി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button