BollywoodGeneralLatest NewsMovie GossipsNEWS

രാജ്‌കുന്ദ്ര അശ്ലീല വീഡിയോ നിർമ്മിച്ചതിനെ കുറിച്ച് ദീദിയ്ക്ക് ഒന്നും അറിയില്ല അല്ലേ: ശിൽപ ഷെട്ടിയ്ക്കെതിരെ ഷെർലിൻ ചോപ്ര

ശിൽപയുടെ അറിവോടെയാണ് രാജ് കുന്ദ്ര നീല ചിത്രം നിർമ്മിച്ചിരുന്നതെന്നും ഷെർലിൻ ചോപ്ര ആരോപിച്ചു

അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയ്‌ക്കെതിരേ വിമർശനവുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീല ചിത്രം നിർമ്മിക്കുന്നതിനെ കുറിച്ചോ മറ്റു ഇടപാടുകളെ പറ്റിയോ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്ന ശിൽപ നൽകിയ മൊഴിയ്ക്കെതിരെയായിരുന്നു ഷെർലിന്റെ ആരോപണം. ഭർത്താവിന്റെ ഇടപാടുകളെ കുറിച്ച് ഭാര്യയ് ശിൽപയ്ക്ക് അറിയില്ലേ എന്ന് ചോദിക്കുന്ന ഷെർലിൻ, ശിൽപയുടെ അറിവോടെയാണ് രാജ് കുന്ദ്ര ഇതെല്ലം ചെയ്തതെന്നും ആരോപിച്ചു.

‘ശില്‍പ്പ ദീദി’ എന്ന് അഭിസംബോധന ചെയ്താണ് ഷെര്‍ലിന്‍ ചോപ്രയുടെ വിമര്‍ശനം. ‘ദീദിയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ല, ഭര്‍ത്താവിന്റെ ഇടപാടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തുവകകളെക്കുറിച്ചും അറിയില്ല അല്ലേ? അതിശയം തന്നെ’- ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

രാജ് കുന്ദ്ര തന്റെ വീഡിയോകള്‍ ശില്‍പ്പയെ കാണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്നും ഷെര്‍ലിന്‍ ചോപ്ര നേരത്തേ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പയ്ക്ക് അറിവില്ലാതെ രാജ് കുന്ദ്ര ഒന്നും ചെയ്യില്ലെന്നായിരുന്നു ഷെര്‍ലിന്റെ ആരോപണം.

അതേസമയം കേസില്‍ രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button