CinemaGeneralLatest NewsMollywoodNEWS

അമർ അക്ബർ അന്തോണിയ്ക്ക് വേണ്ടി കഥ എഴുതിയപ്പോഴേ സലീമേട്ടനായിരുന്നു മനസ്സിൽ, പക്ഷെ?: വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറയുന്നു

പുതുതായി എഴുതിയ തിരക്കഥയിലും ഉ​ഗ്രൻ വേഷമാണ് സലീമേട്ടന് ഉള്ളത് എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് അമർ ‘അക്ബർ അന്തോണി’. വിഷ്ണു ഉണ്ണിക്കൃഷ്ണൻ – ബിബിൻ ജോർജ് ടീം ആദ്യമായി തിരക്കഥയെഴുതുന്നതും അമർ അക്ബർ അന്തോണിയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ഇതുവരെ പുറത്ത് പറയാതിരുന്ന സിനിമയെ കുറിച്ചുള്ള പ്രധാന വിവരം പങ്കുവെയ്ക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയ്ക്കുള്ള തിരക്കഥ എഴുതി തുടങ്ങുമ്പോഴേ നടൻ സലിം കുമാറിനുള്ള വേഷം മനസ്സിൽ കരുതിയിരുന്നതാണ് എന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സാജു നവോദയ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രമായിരുന്നു സലിം കുമാറിനായി കരുതിയിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറയുന്നു.

‘ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമർ അക്ബർ അന്തോണിയിൽ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകൾ വെച്ച് ചെയ്യാൻ പറ്റാതാവുകയായിരുന്നു. ആ വേഷമാണ് പിന്നീട് സാജു നവോദയ ചെയ്ത ദുരന്തം പറയുന്ന കഥാപാത്രം. ഇക്കാര്യം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. രണ്ടാമത്തെ തിരക്കഥ എഴുതിയപ്പോൾ അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയൊക്കെ ശരിയായി. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ചെയ്തത്. യമണ്ടൻ പ്രേമകഥയിലും നല്ലൊരു വേഷമായിരുന്നു. പുതുതായി എഴുതിയ തിരക്കഥയിലും ഉ​ഗ്രൻ വേഷമാണ് സലീമേട്ടന്’. വിഷ്ണു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button