CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

ഒക്ടോബറിൽ റിലിസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌: ആറാട്ടിന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ

ആറാട്ട്‌ സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്ത

ഒക്ടോബറിൽ ‘ആറാട്ട്’ റിലീസ് ചെയ്യുമെന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. റിലീസ് തീയതി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ബി. ഉണ്ണികൃഷ്ണൻ ഇക്കാര്യം അറിയിച്ചത്.

ആറാട്ട്‌ സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്ത. സംഭവം വൈറലായി മാറിയതോടെയാണ് വിശദീകരണവുമായി ഉണ്ണികൃഷ്ണൻ തന്നെ രംഗത്തെത്തിയത്.

‘ആറാട്ട്‌ ഒക്റ്റോബറിൽ റിലിസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌. ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല’, ബി. ഉണ്ണികൃഷ്ണൻ കുറിച്ചു.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.

ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button