GeneralLatest NewsMollywoodNEWSSocial Media

കരാട്ടെ പോസുമായി ബാബു ആന്റണി: ചിത്രം ഏറ്റെടുത്ത് ആരാധകർ

ഒരുകാലത്ത് മലയാളി പ്രേക്ഷകർക്കിടയിൽ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി.കൂടുതലും വില്ലൻ വേഷത്തിൽ തിളങ്ങിയ താരത്തിന്റെ ലുക്ക് തന്നെ മാസ്സായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാകുകയാണ് ബാബു ആന്റണി. നിലവിൽ മലയാളത്തിലും തമിഴിലുമായി സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബാബു ആന്റണി ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

കരാട്ടെ പോസിലുള്ള ചിത്രമാണ് തരാം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്‍ത്രം ധരിച്ച് ബാബു ആന്റണി കിക്ക് ചെയ്യുന്ന പോസിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ തിരിച്ചുവരുന്നുവെന്നാണ് ഫോട്ടോയ്‍ക്കുള്ള കമന്റുകള്‍.

https://www.instagram.com/p/CUFTaV5LGIi/?utm_source=ig_embed&ig_rid=2c96f37a-6b10-43ab-aa95-796eb2951522

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് പുറമേ മണിരത്‍നം പൊന്നിയിൻ സെല്‍വനില്‍ ആണ് ബാബു ആന്റണി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button