GeneralLatest NewsNEWSSocial MediaTollywood

മത്സരാർത്ഥിക്ക് സ്നേഹ ചുംബനവും, കവിളിൽ കടിയും: നടി ഷംന കാസിമിനെതിരെ വിമർശനം

ഒരു റിയാലിറ്റി ഷോ വേദിയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമർശനം

റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാർത്ഥിക്ക് ചുംബനം നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യൻസ്’ ഷോയിലെ വിധികർത്താവാണ് താരം. ഈ റിയാലിറ്റി ഷോയിൽ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാർത്ഥിയെ വിധികർത്താവായ ഷംന കവിളിൽ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാർഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഒരു റിയാലിറ്റി ഷോ വേദിയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമർശനം ഉയരുന്നത്.

ടെലിവിഷൻ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലർ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

shortlink

Related Articles

Post Your Comments


Back to top button