CinemaGeneralLatest NewsNEWS

മതവും ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ആലിയയോട് കങ്കണ

ആലിയ ഭട്ട് അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി കങ്കണ റണാവത്ത്. ബ്രൈഡൽവെയർ ബ്രാൻഡിനു വേണ്ടി ആലിയ അഭിനയിച്ച പരസ്യത്തെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കന്യാദാനം എന്ന ആചാരത്തെ പരസ്യത്തിൽ ആലിയയുടെ കഥാപാത്രം ചോദ്യം ചെയ്യുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഹിന്ദു ആചാരങ്ങളെ കളിയാക്കരുതെന്ന് കങ്കണ ആവശ്യപ്പെട്ടു. മതവും ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിനുവേണ്ടി ഉപയോഗിക്കരുതെന്നും നിഷ്കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാം ബ്രാൻഡുകളോടും താൻ വിനീതമായി അഭ്യർത്ഥിക്കുകയാണെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read Also:- ജയറാമിനെ നായകനാക്കിയപ്പോൾ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു: സലിം കുമാർ

വിവാഹ വേദിയിൽ ഇരിക്കുന്ന വധു, തന്റെ കുടുംബം തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാൽ വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നത് എന്ന് ചോദിക്കുന്നു. താൻ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ചോദിക്കുന്നു. എന്നാൽ കന്യാദാനത്തിലൂടെ വരന്റെ രക്ഷിതാക്കൾ വരനെ വധുവിനും വീട്ടുകാർക്കും കൈപിടിച്ചു കൊടുക്കുന്നതോടെ വിവാഹത്തെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button