GeneralLatest NewsMollywoodNEWSSocial Media

ചികിത്സയ്ക്ക് എത്തുന്നവരോട് മതം ചോദിക്കുന്നത് എന്തിന് ?: ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ചിത്രവുമായി സംവിധായകൻ

ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മതം ചോദിക്കുന്നതിന് എതിരെ സംവിധായകൻ ഖാലിദ് റഹ്‍മാൻ

ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മതം ചോദിക്കുന്നതിന് എതിരെ സംവിധായകൻ ഖാലിദ് റഹ്‍മാൻ. ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്‍മാൻ ചോദിക്കുന്നത്. ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ഫോട്ടോയും ഖാലിദ് റഹ്‍മാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

‘ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ്’ എന്ന് ഖാലിദ് റഹ്‍മാൻ പറയുന്നു. അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്‍മാൻ എഴുതിയിട്ടുള്ളത്. ഖാലിദ് റഹ്‍മാനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

https://www.facebook.com/khalid.rahman.397/posts/4493345347415882

shortlink

Related Articles

Post Your Comments


Back to top button