CinemaGeneralKollywoodLatest NewsNEWSSocial Media

‘വലിമൈ’: അജിത്ത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2022 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് എത്തുക.

തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

shortlink

Related Articles

Post Your Comments


Back to top button