CinemaGeneralLatest NewsNEWS

ജയറാമിനെ നായകനാക്കിയപ്പോൾ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു: സലിം കുമാർ

മിമിക്രി എന്നാൽ ഒരു മൂന്നാംകിട കലയാണെന്ന് ആക്ഷേപം കേൾക്കുന്നതിനെതിരെ നടൻ സലിം കുമാർ. മിമിക്രി താരങ്ങൾ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരിൽ തരംതാഴ്ത്തിയിട്ടുണ്ട്. എന്നാൽ ഒരുപാട് കലാകാരന്മാർ ജീവിക്കുന്ന ഒരു മേഖലയാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാൾ ഉപരിയായി മിമിക്രി ജീവിതമാക്കിയവർ നിരവധിയാണെന്ന് സലിം കുമാർ പറയുന്നു.

മിമിക്രി എന്നത് വലിയൊരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാൻ പറ്റില്ല. അതുപോലെ കലാഭവൻ എന്നത് വലിയ പ്രസ്ഥാനമാണ്. എത്ര പേർ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്മാരായിരുന്നു. മിമിക്രിക്കാർ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരം താഴ്ത്തിയ സമയമുണ്ടായിരുന്നു.

Read Also:- ഒരൊറ്റ സിനിമയിലൂടെ താരമായ നടന്മാര്‍ ഇവരാണ്: ലാല്‍ ജോസ്

കലാഭവൻ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അത് അദ്ദേഹം മിമിക്രിക്കാരൻ ആയതുകൊണ്ട് മാത്രമായിരുന്നു. ജയറാമിനെ നായകനാക്കിയപ്പോൾ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും പലരും ചോദിച്ചിരുന്നു. അപരൻ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിം കുമാർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button