CinemaGeneralLatest NewsMollywoodNEWS

‘വാരിയംകുന്നനു’മായി മുന്നോട്ട്: അലി അക്ബർ

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അലി അക്ബർ

വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

https://www.facebook.com/aliakbardirector/posts/10227940858293207

വാരിയംകുന്നന്‍റെ കഥയാണ് ഈ ചിത്രവും പറയുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

 

shortlink

Related Articles

Post Your Comments


Back to top button