GeneralLatest NewsNEWSTollywood

ലംബോർഗിനിയുടെ പുതിയ ആഡംബര വാഹനം സ്വന്തമാക്കി നടൻ ജൂനിയർ എൻടിആർ

3.6 കോടി മുടക്കിയാണ് താരം ഈ കാർ സ്വന്തമാക്കിയത്

ഇന്ത്യയിലെ തന്നെ ആദ്യത്തെ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ സ്വന്തമാക്കി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ. 3.6 കോടി മുടക്കിയാണ് താരം ഈ കാർ സ്വന്തമാക്കിയത്. എന്നാൽ അതിനേക്കാൾ അതിശയിപ്പിക്കുന്നതാണ് കാറിന്റെ നമ്പർ പ്ലേറ്റിന്റെ വില. 17 ലക്ഷം രൂപയാണ് ഇതിനായി താരം മുടക്കിയത്.

‘TS09 FS 9999’ എന്ന രജിസ്ട്രേഷൻ നമ്പറിനാണ് ജൂനിയർ ഈ തുക അടച്ചത്. ഹൈദരാബാദിലെ ഖൈരതാബാദ് ആർടിഒ ഓഫീസിൽ നിന്നാണ് അദ്ദേഹത്തിന് രജിസ്ട്രേഷൻ നമ്പർ ലഭിച്ചത്. ഈയിടെ കാറിൽ ഒരു റൗണ്ട് ഹൈദരാബാദ് മുഴുവൻ കറങ്ങിയിരുന്നു താരം. മാറ്റ് ബ്ലാക്ക് ഫിനിഷ് ഉള്ള ലംബോർഗിനി കഴിഞ്ഞ മാസമാണ് നടൻ സ്വന്തമാക്കുന്നത്. ഈ മോഡലിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉടമസ്ഥനാണ് ജൂനിയർ എൻടിആർ.

shortlink

Related Articles

Post Your Comments


Back to top button