CinemaGeneralLatest NewsNEWS

മമ്മൂട്ടി വീണ്ടും നിർമ്മാതാവാകുന്നു

വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയാൻ മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. പുതിയ പ്രൊജക്റ്റിന്റെയും മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഈ ചിത്രവും ഈ വർഷം അവസാനം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. കെ മധു-എസ് എൻ സ്വാമി ടീമൊരുക്കുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കും.

Read Also:- ഒരു ക്ലിക്കിന് വേണ്ടി ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബിലും എന്നെ കുറിച്ച് വന്ന വാർത്തകൾ ശരിക്കും വേദനിപ്പിച്ചു: ഷംന കാസിം

മമ്മൂട്ടി നിർമ്മിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ പ്രധാന ലൊക്കേഷൻ എറണാകുളം ആയിരിക്കും. നേരത്തെ പ്ലേഹൗസ് ബാനറിൽ ഒരുപിടി ചിത്രങ്ങൾ മമ്മൂട്ടി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി.

shortlink

Related Articles

Post Your Comments


Back to top button