Uncategorized

മനിക്കെ മാഗേ ഹിതേക്കിന് പൃഥ്വിരാജിന്റെ താളംകൊട്ടൽ: വൈറലായി വീഡിയോ

കാജോൺ എന്ന സംഗീതോപകരണത്തിലാണ് പൃഥ്വി താളം പിടിക്കുന്നത്

സോഷ്യൽ മീഡിയയിലൂടെ വൈറലായി മരിയ മനിക്കെ മാഗേ ഹിതേ എന്ന ഹിറ്റ് ശ്രീലങ്കൻ ഗാനത്തിന് താളം കൊട്ടി നടൻ പൃഥ്വിരാജ്. താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. കാജോൺ എന്ന സംഗീതോപകരണത്തിലാണ് പൃഥ്വി താളം പിടിക്കുന്നത്.

ഡ്രംസ് പോലെ കൊട്ടുന്ന ഉപകരണം ആണ് കാജോൺ. സ്റ്റൂൾ പോലെ അതിൽ ഇരുന്ന് കൊട്ടാം. ഇങ്ങനെ കൊച്ചിയിലെ ചോയ്‌സ് ഹൗസിൽ കാജോണിന്റെ പുറത്തു ഇരുന്ന് പൃഥ്വി കൊട്ടുന്നത് വിഡിയോയിൽ കാണാം.

ഒരു ദശലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. കറുത്ത ആങ്കിൾ ലെങ്ത് ജോഗറും കറുത്ത ടീഷർട്ടും ഗോൾഡ് നിറത്തിലെ ലോഫർ ഷൂസുമാണ് വീഡിയോയിൽ പൃഥ്വിയുടെ വേഷം. ഒരു സിമ്പിൾ കറുത്ത വാച്ചും.

‘ജെടിയോടൊപ്പം സംഗീത രാവുകൾ..കൂടെ കിടിലം ഭക്ഷണവും..’ എന്ന കുറിപ്പോടെയാണ് പൃഥ്വിവും സുപ്രിയയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CUIppxCAW0v/?utm_source=ig_embed&ig_rid=e999c17a-807b-480a-9410-02402fb5008f

സിനിമാലോകത്തെ നിരവധി താരങ്ങളാണ് പൃഥ്വിയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റും അടിച്ചത്. നടൻ സിദ്ധാര്ഥിന്റെതായിരുന്നു ശ്രദ്ധേയമായ കമെന്റ്. “എനിക്കാ കാജോൺ വേണം.. നിനക്കറിയാല്ലോ..’ എന്ന സിദ്ധാർത്ഥിന്റെ കമന്റിന് “എനിക്കറിയാം..’ എന്ന പൃഥ്വിയുടെ ക്യൂട്ട് ഇമോജിയോടുള്ള മറുപടിയും വന്നു.

 

shortlink

Related Articles

Post Your Comments


Back to top button