CinemaGeneralLatest NewsMovie GossipsNEWSTollywood

ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിക്കാൻ കഴിയില്ലെന്ന് സായി പല്ലവി: കിടിലം മറുപടിയുമായി ചിരഞ്ജീവി

സായ് അത് നിരസിച്ചത് എന്തായാലും നന്നായെന്നും, തനിക്കും നടിയുടെ നായകനായി അഭിനയിക്കാനാണ് ഇഷ്ടം എന്നും വേദിയിൽ വെച്ച് ചിരഞ്ജീവിയും തുറന്നുപറഞ്ഞു

നാഗ ചൈതന്യ- സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ഇപ്പോഴിതാ സിനിമയുടെ പ്രീ-റിലീസ് പരിപാടിയ്ക്കിടയിൽ മുഖ്യ അതിഥിയായി എത്തിയ നടൻ ചിരഞ്ജീവി സായ് പല്ലവിയെ സംബന്ധിച്ചുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ ‘ഭോല ശങ്കർ’ എന്ന ചിത്രത്തിനായി സായ് പല്ലവിയെ ക്ഷണിച്ചപ്പോൾ ആ വേഷം അവർ നിരസിച്ചു എന്ന് ചിരഞ്ജീവി പറയുന്നു. അതിനു രസകരമായ ഒരു കാരണവും ഉണ്ട്. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലേക്കാണ് നടിയെ ക്ഷണിച്ചത്. അതുകൊണ്ടാണ് സായ് പല്ലവി അത് നിരസിച്ചത്. സായ് അത് നിരസിച്ചത് എന്തായാലും നന്നായെന്നും, തനിക്കും നടിയുടെ നായകനായി അഭിനയിക്കാനാണ് ഇഷ്ടം എന്നും വേദിയിൽ വെച്ച് ചിരഞ്ജീവിയും തുറന്നു പറഞ്ഞു.

വേതാളം എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ‘ഭോല ശങ്കർ’. എന്നാൽ റീമേക്കുകളിൽ അഭിനയിക്കാൻ തനിക്ക് പൊതുവെ പേടിയാണെന്നും അതുകൊണ്ടാണ് ചിത്രം ഏറ്റെടുക്കാത്തതെന്നും അല്ലെങ്കിൽ ചിരഞ്ജീവിയുടെ കൂടെയുള്ള അവസരം ഒരിക്കലും നിരസിക്കിലായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button