BollywoodCinemaGeneralLatest NewsNEWSSocial MediaTrailersVideos

‘രശ്‍മി റോക്കറ്റ്’: തപ്‍സി ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തുവിട്ടു

ചിത്രം ഒക്ടോബര്‍ 15ന് സീ5ലൂടെ റിലീസ് ചെയ്യും

ബോളിവുഡ് നടി തപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം രശ്മി റോക്കറ്റിന്റെ ട്രെയ്‍ലർ പുറത്തുവിട്ടു . ചിത്രം ഒക്ടോബര്‍ 15ന് സീ5ലൂടെ റിലീസ് ചെയ്യും. തപ്‌സി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആകാശ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്തര്‍ദേശീയ വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഓടാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ തപ്‍സിയുടേത്. പക്ഷേ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അവരുടെ മുന്നില്‍ ഒരു പ്രതിസന്ധി വന്നുനില്‍ക്കുന്നു. അതിനെ നേരിട്ടുകൊണ്ടുള്ള കഥാപാത്രത്തിന്‍റെ മുന്നോട്ടുപോക്കാണ് ചിത്രം.

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ5 പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ്.

shortlink

Related Articles

Post Your Comments


Back to top button