GeneralLatest NewsMollywoodNEWSSocial MediaVideos

‘അലനും പോളും പാരലൽ ലോകത്ത് കാർ ഓടിക്കുന്നു’: സുരാജിനൊപ്പമുള്ള ഡ്രൈവുമായി ടൊവിനോ, വീഡിയോ

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കാണെക്കാണെ’. ഒടിടി റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരാജുമൊത്തുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒരു കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവച്ചത്. ‘കാണെക്കാണെയിലെ വേഷത്തിലാണ് ഇരുവരും വീഡിയോയിലുള്ളത്.

‘കാണക്കാണെ’യിലെ കഥാപാത്രങ്ങളെ അംഗീകരിച്ചതിന് നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ടൊവിനോ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പോളും അലനും ഒരു ഡ്രൈവ് ആസ്വദിക്കുകയാണെന്ന് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് സൂചിപ്പിച്ചുകൊണ്ട് ടൊവിനോ വീഡിയോക്ക് കാപ്ഷനും നൽകിയിട്ടുണ്ട്.

‘അലനും പോളും പാരലൽ ലോകത്ത് ഒരു ഡ്രൈവ് ആസ്വദിക്കുന്നു. അലനെയും പോളിനെയും സ്നേഹയെയും ഷെറിനെയും സ്വീകരിച്ച നിങ്ങൾ എല്ലാവർക്കും നന്ദി,’ ടൊവിനോ കുറിച്ചു.

https://www.instagram.com/reel/CUKStElh0v5/?utm_source=ig_embed&utm_campaign=loading

മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാലായിൽ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുന്ന പോൾ മത്തായി എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. പോൾ മത്തായിയുടെ മരുമകനായ അലൻ ആയി ടൊവിനോയും വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button