CinemaGeneralLatest NewsNEWSTollywood

മൾട്ടിപ്ലക്സ് തീയേറ്റർ സ്വന്തമാക്കി വിജയ് ദേവരകൊണ്ട: ആദ്യ പ്രദർശനം നാഗചൈതന്യ ചിത്രം ‘ലവ് സ്റ്റോറി’

തന്റെ അമ്മയ്ക്ക് ജന്മദിനസമ്മാനമായി തീയേറ്റർ സമർപ്പിക്കുകയാണെന്നും വിജയ് പറയുന്നു

തെലങ്കാനയിൽ പുതിയ തീയേറ്റർ നിർമ്മിച്ച് നടൻ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സിനാണ് താരം തുടക്കമിട്ടിരിക്കുന്നത്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്ന് പേരിട്ടിരിക്കുന്ന മൾട്ടിപ്ലക്സ് തീയേറ്റർ സെപ്റ്റംബർ 24ന് പ്രവർത്തനം തുടങ്ങും. സായ് പല്ലവിയും നാ​ഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദര്ശനത്തിനെത്തുന്ന ചിത്രം. ഏഷ്യൻ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തീയേറ്റർ നിർമിച്ചത്.

തന്റെ അമ്മയ്ക്ക് ജന്മദിനസമ്മാനമായി തീയേറ്റർ സമർപ്പിക്കുകയാണെന്നും വിജയ് പറയുന്നു. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലമാണ് മഹ്ബൂബ് ന​ഗറെന്നും അവിടെയുള്ളവർക്കുള്ള പ്രത്യേക സമ്മാനമാണിതെന്നും വിജയ് വ്യക്തമാക്കുന്നു.

അതേസമയം ലി​ഗർ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ​ഗോവയിൽ ആയതിനാൽ തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങുകളിൽ വിജയ്ക്ക് പങ്കെടുക്കാനാവില്ല.

shortlink

Related Articles

Post Your Comments


Back to top button