GeneralLatest NewsNEWSSocial MediaWorld Cinemas

‘വിവാദ നായിക’ എന്ന് അറിയപ്പെടുന്ന ജനപ്രിയ നടിയെ ഇന്റർനെറ്റിൽ നിന്ന് പുറത്താക്കി ചൈന

ചൈനീസ് സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായ ഷാവോ വെയ്‍യെ ഇന്‍റര്‍നെറ്റില്‍ നിന്ന് ‘അപ്രത്യക്ഷയാക്കി’ ചൈന. വിശദീകരണമൊന്നും കൂടാതെയാണ് ചൈനീസ് അധികൃതര്‍ താരത്തെ നീക്കം ചെയ്‍തിരിക്കുന്നത്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ ‘വിവാദ നായിക’യെന്ന് വിശേഷിപ്പിച്ച ഷാവോ വെയ് ബിസിനസ് രംഗത്തും വിജയം കൈവരിച്ച ആളാണ്.

45കാരിയായ ഷാവോ വെയ്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്‍ത സിനിമകളും സിരീസുകളും ചൈനീസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ ടെന്‍സെന്‍റ്, ഇക്വിയി തുടങ്ങിയവയില്‍ നിന്നും പൂര്‍ണ്ണമായും നീക്കംചെയ്‍തത് ഓഗസ്റ്റ് 26നാണ്. ഇതോടെ സോക്കല് മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ചയായിരിക്കുകയാണ്.

‘ഷാവോ വെയ്‍ക്ക് എന്ത് സംഭവിച്ചു’ എന്ന പേരിലുള്ള ഹാഷ്‍ ടാഗിലായിരുന്നു ഇതുസംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ച. എന്നാല്‍ ആരാധകരിലേക്ക് ഷാവോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ എത്തിക്കുന്ന ‘ചോഹുവ’ എന്ന ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട് ഇപ്പോള്‍.

ഷാവോ വെയ്‍ക്ക് എതിരായ ആരോപണങ്ങള്‍ മാത്രമാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ കാര്യമായി പ്രചരിക്കുന്നത്. അതേസമയം ജനപ്രിയ താരത്തെ ഇന്‍റര്‍നെറ്റില്‍ നിന്ന് റദ്ദ് ചെയ്‍തതിന്‍റെ കാരണത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിശബ്‍ദത പാലിക്കുന്നത് തുടരുകയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ദേശീയ വാദികള്‍ക്കും പലതരത്തില്‍ അനഭിമതയായതാണ് ഷാവോ വെയ്‍യുടെ ഇന്‍റര്‍നെറ്റ് റദ്ദാക്കലിനു പിന്നിലെന്നാണ് ന്യൂസ് വീക്ക് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button