BollywoodCinemaGeneralLatest NewsMovie GossipsNEWS

‘ദൃശ്യം 2’ ഹിന്ദി റീമേക്ക്: സംവിധായകൻ ആര് ?

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ചിത്രമാണ് ദൃശ്യം. അടുത്തിടയിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഗംഭീര വിജയമാണ് കൈവരിച്ചത്. നിരവധി ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യപ്പെടയുകയും വിജയ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹിന്ദി റീമേക്ക് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും പ്രധാന അപ്‍ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ചില വിവരങ്ങളാണ് വരുന്നത്.

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്‍ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ ‘രുദ്ര’യും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും അജയ് ദൃശ്യം 2ല്‍ ജോയിന്‍ ചെയ്യുക.

വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരൊക്കെ ദൃശ്യം 2ലും ഉണ്ടാവും.

എന്നാല്‍ ഒരു പ്രധാന മാറ്റവും സീക്വലിന്‍റെ ഹിന്ദി റീമേക്കില്‍ ഉണ്ട്. സംവിധായകന്‍റെ കാര്യത്തിലാണ് അത്. ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചു. സീക്വല്‍ റീമേക്ക് ചെയ്യാന്‍ പകരമെത്തുന്ന സംവിധായകന്‍ അഭിഷേക് പതക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button