CinemaGeneralLatest NewsNEWSSocial MediaTollywoodVideos

ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല, നിങ്ങളുടെ കൂടിയാണ്: ‘ലവ് സ്റ്റോറി’ റിലീസായ സന്തോഷം പങ്കുവെച്ച് സായ് പല്ലവി

സായ് പല്ലവിയെയും നാഗചൈതന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമൂല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ തിയറ്ററിൽ സിനിമ എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സായ് പല്ലവി. ഇത് തങ്ങളുടെ മാത്രം സിനിമയല്ല എന്നും പ്രേഷകരുടെ കൂടിയാണ് എന്നും തിയറ്ററിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് സായ് കുറിച്ചു.

‘എനിക്കും എന്റെ തെലുങ്ക് ചിത്രമായ ലവ് സ്റ്റോറിയുടെ ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. അഭിനേതാക്കള്‍, സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സിനിമയുടെ വിജയത്തിനായി പ്രാർത്ഥിച്ചു. ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല. പ്രേക്ഷകരുടേതുമാണ്’ , സായ് പല്ലവി കുറിച്ചു.

ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശേഖർ തന്നെയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിജയ് സി കുമാര്‍ ആണ്. ദേവയാനിയും ലവ് സ്റ്റോറിയെന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഈശ്വരി റാവു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button