GeneralLatest NewsMollywoodNEWSSocial Media

അംബാസിഡർ കാറിനൊപ്പം മോഹൻലാൽ: വൈറൽ ചിത്രം

കെസിടി 4455 എന്ന ഇളം നീല നിറത്തിലുള്ള അംബാസിഡർ കാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്

വാഹന പ്രിയന്മാരാണ് സിനിമാ താരങ്ങൾ. അക്കൂട്ടത്തിൽ മോഹൻലാലിന്റെ കാറുകളുടെ കളക്ഷനുകളും ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ പഴയ അംബാസിഡർ കാറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. കെസിടി 4455 എന്ന ഇളം നീല നിറത്തിലുള്ള അംബാസിഡർ കാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.facebook.com/ActorMohanlal/posts/417670063059598?__cft__[0]=AZWfTvQfFnQNpUzpYbyOMYXnKheMAo5xKuOWTtwXOHPp33LS70Fz6igLSfR2g8pcEb0xqzBKk2jFJicKvsHbYQ8za25BizKbJzjfMzwQY61J1k1HX7lmQ0eLDH6crCs6NvoM_LHIMuFomoi26B0PGnto&__tn__=%2CO%2CP-R

1986 ഓഗസ്റ്റ് 22ന് മോഹൻലാലിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കറാണിത്. മോഹൻലാലിന്റെ ആദ്യ കാർ ആണിതെന്നാണ് ആരാധകർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഏകദേശം 35 വർഷം പഴക്കമുള്ള കാർ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നതിനും ആരാധകർ പ്രിയ താരത്തെ അഭിനന്ദിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button