GeneralLatest NewsMollywoodNEWSSocial MediaVideos

തകർപ്പൻ ഡാൻസുമായി നിത്യ ദാസും മകളും: വീഡിയോ

അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് നിത്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

പറക്കും തളികയിലെ നായികയായി എത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് നിത്യ ദാസ്. മലയാളത്തിൽ അധികം സിനിമ ചെയ്തിട്ടില്ലെങ്കിലും നടി ഏവർക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നിത്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മകൾ നൈനയുമായുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം താരം പലപ്പോഴും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ഗംഭീര നൃത്തവുമായി വീണ്ടും എത്തിയിരിക്കുകയാണ് നിത്യ.

അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/reel/CUMtR1dgpo7/?utm_source=ig_embed&ig_rid=4917e8a4-9b90-4198-a2a6-361827eddb7d

കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഇതിലേതാ ‘ബസന്തി’ എന്നാണ് ചിലർ ചോദിക്കുന്നത്. നടി മന്യയും കമന്റുകളില്‍ തന്റെ സ്‌നേഹം പങ്കുവെക്കുന്നുണ്ട്.

ജമ്മുകശ്മീര്‍ സ്വദേശിയായ അരവിന്ദ്സിങ്‌ ജംവാലാണ് നിത്യയുടെ ഭർത്താവ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെന്നൈ ഡിവിഷനില്‍ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും തമ്മിൽ പ്രണയിച്ചാണ് വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button