GeneralLatest NewsMollywoodNEWSSocial Media

ശരണ്യ പോയത് അവൾ അറിഞ്ഞിട്ടില്ല, വേദന കടിച്ചമർത്തി സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു: സീമ

കാൻസർ രോഗത്തോട് പോരാടുന്ന അഥീനയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് സീമ ജി. നായർ

കാൻസർ രോഗത്തോട് പോരാടുന്ന അഥീന എന്ന യുവതിയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് നടി സീമ ജി. നായർ. അഥീനയുടെ ആഗ്രഹപ്രകാരമാണ് സീമ നേരിട്ടെത്തിയത്. തന്നെ കണ്ടപ്പോൾ ചോദിച്ചത് ശരണ്യയുടെ വിശേഷങ്ങൾ ആണെന്നും, അവൾ മരിച്ചത് അഥീന അറിഞ്ഞിട്ടില്ല എന്നും സീമ പറയുന്നു. ഫേസ്ബുക്കിലൂടെ അധീനയ്ക്കപ്പമുള്ള ചിത്രവും സീമ പങ്കുവെച്ചു.

സീമയുടെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ്‌ അവൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്. ജോലി ചെയ്തു തുടങ്ങുമ്പോൾ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാൻ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല. ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം.. CLIVALCHORDOMA (ക്ലൈവല്‍ കോര്‍ഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.. ഒരു വർഷത്തിനിടെ 9 സർജറികൾ. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു.

നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂൾബാർ അതിൽ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്‌പും ചോദ്യ ചിഹ്‌നമാണ്. കുറച്ചു ദിവസങ്ങൾക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോൺ എനിക്ക് വന്നിരുന്നു. അവൾക്കു എന്നെ ഒന്ന് കാണണം എന്ന്. ഞാൻ പോയി അവളെ കണ്ടിരുന്നു. കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു. ഇടയ്ക്കിടെ അവൾ ചോദിച്ചു ശരണ്യക്ക് എങ്ങനെ ഉണ്ടെന്ന്. ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമർത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു. ഞാൻ തിരികെ പോരുമ്പോൾ “പോകുവാണോ ” എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നു. അവളുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നിങ്ങൾ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തട്ടെ, സ്നേഹത്തോടെ സീമ.

(Post Date : 25/09/2021)

ബാങ്ക് അക്കൌണ്ട് വിവരങ്ങൾ:-

ADHEENA JOHN

A/C No : 32809748202

IFSC : SBIN 0070216

STATE BANK OF INDIA

NEDUMKANDAM BRANCH

GooglePay : 8281025404

shortlink

Related Articles

Post Your Comments


Back to top button