CinemaGeneralKollywoodLatest NewsNEWSSocial MediaTrailersVideos

‘ഡോക്ടർ’: ശിവകാർത്തികേയൻ ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാവും ഡോക്ടര്‍ എന്ന പ്രതീക്ഷ പകരുന്നതാണ് ട്രെയ്‍ലര്‍

ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡോക്ടര്‍’ . കോവിഡ് മൂലം റിലീസ് നീണ്ടുപോകുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാവും ഡോക്ടര്‍ എന്ന പ്രതീക്ഷ പകരുന്നതാണ് ട്രെയ്‍ലര്‍. അവയവ വ്യാപാരത്തിന്‍റെ കാണാപ്പുറങ്ങളും അതോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അധോലോകവുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലമാവുന്നത്.

ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 9നാണ് തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം തിയറ്ററുകളിലേത്ത് എത്തുന്നത്. ‘വരുണ്‍ ഡോക്ടര്‍’ എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്.

shortlink

Related Articles

Post Your Comments


Back to top button