GeneralLatest NewsMollywoodNEWS

സിനിമ, സീരിയൽ നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു

സിനിമ, സീരിയല്‍, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പട്ടത്ത് ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്.

സിനിമയിലെത്തുന്നതിനു മുന്‍പ് കേരളത്തിന്‍റെ പ്രൊഫഷണല്‍ നാടകവേദിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടനായിരുന്നു ചന്ദ്രന്‍. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. കലാനിലയത്തിന്‍റെ ഒരു നാടകത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടാണ് തന്‍റെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.

രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button