CinemaGeneralLatest NewsMovie GossipsNEWSTollywood

‘ദൃശ്യം 2’ തെലുങ്ക്: ചിത്രം ഒടിടി റിലീസിന് ?

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ തെലുങ്ക് റീമേക്ക് ഒടിടി റിലീസിനൊരുങ്ങുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ തെലുങ്ക് റീമേക്ക് ഒടിടി റിലീസിനൊരുങ്ങുന്നു. മലയാള സിനിമ ദൃശ്യം 2 റിലീസ് ചെയ്തത് പോലെ തന്നെ ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസായിരിക്കും ഈ ചിത്രവും എത്തുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അവരുടെ പക്ഷം. ഈ മാസം 20ന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പോസ്റ്റര്‍ എത്തിയിരുന്നില്ല. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കാനായില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

തെലുങ്കിൽ വെങ്കിടേഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന, നദിയ മൊയ്‍തു, എസ്തർ അനിൽ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button