GeneralLatest NewsMollywoodNEWSSocial MediaVideos

ഇന്ന് ഞാൻ ആ ഭയം ഉപേക്ഷിച്ചു: ഹാർലി ഡേവിഡ്‌സണിൽ പറന്ന് കനിഹ, വീഡിയോ

പേടി മാറ്റി ബൈക്കോടിച്ച വിശേഷമാണ് കനിഹ പങ്കുവെയ്ക്കുന്നത്

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. മോഡലും നടിയുമൊക്കെയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് കനിഹ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ കനിഹ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാവുന്നത്. പേടി മാറ്റി ബൈക്കോടിച്ച വിശേഷമാണ് കനിഹ പങ്കുവെയ്ക്കുന്നത്. ഹാർലി ഡേവിഡ്‌സൺ ആണ് കനിഹ ഓടിച്ചിരുന്നത്.

‘സന്തോഷം.. ഈ വലിയ ബൈക്കുകൾ ഓടിക്കാൻ പഠിക്കാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയിൽ ഭയം വന്നു.. ഇന്ന് ഞാൻ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാർത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു!!’ കനിഹ കുറിച്ചു.

https://www.instagram.com/p/CURyJxMJduc/?utm_source=ig_embed&utm_campaign=loading

‘ഒന്നും പഠിക്കാൻ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക!!’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/reel/CURw7IYJbmA/?utm_source=ig_embed&utm_campaign=loading

നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്. നിരവധി പേരാണ് താരത്തിനെ കമന്റുകളിലൂടെ അഭിനന്ദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button