GeneralLatest NewsMollywoodNEWSSocial Media

സ്റ്റൈലിഷ് ലുക്കിൽ മഞ്ജുവിന്റെ പോസ്, ഫോട്ടോ എടുത്ത് സംയുക്ത: വൈറൽ ചിത്രം

മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്

സിനിമയ്ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം സൂഷിക്കുന്നവരാണ് മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹന്‍ദാസ്, പൂർണിമ എന്നിവർ. എത്ര തിരക്കുണ്ടെലും ഒത്തു കൂടാൻ സമയം കണ്ടെത്താറുണ്ട് ഏവരും. ഇപ്പോഴിതാ അത്തരം ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ സംയുക്ത എടുത്ത മഞ്ജുവിന്റെ ചിത്രമാണ് വൈറലാവുന്നത്.

മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മഞ്ജുവിന് പിന്നിലെ ഗ്ലാസിൽ ഫോട്ടോ എടുക്കുന്ന സംയുക്തയെയും കാണാൻ കഴിയും. ശ്രിന്ദ, ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CURZyUXPdix/?utm_source=ig_embed&ig_rid=15fa9c0e-d0d1-4f4a-ae30-a4f9d6b207c4

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. ‘മേരി ആവാസ് സുനോ’ ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം.

shortlink

Related Articles

Post Your Comments


Back to top button