CinemaGeneralLatest NewsNEWSSocial MediaTollywood

ഈ പെണ്ണിന് എല്ലുകൾ ഇല്ലേ ?: സായ് പല്ലവിയുടെ ഡാൻസിന് മഹേഷ് ബാബുവിന്റെ കമന്റ്

കഴിഞ്ഞ ദിവസമാണ് സായ് പല്ലവി -നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ സായ് പല്ലവിയുടെ ഡാൻസ് കണ്ടിട്ട് തെലുങ്ക് നടൻ മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. ഈ പെണ്ണിന് എല്ലുകള്‍ ഇല്ലേ എന്നാണ് മഹേഷ് ബാബു കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മഹേഷ് ബാബുവിന് നന്ദി അറിയിച്ചുകൊണ്ട് സായ് പല്ലവിയും രംഗത്തെത്തി.

‘സായി പല്ലവി എന്നത്തെയും പോലെ സെന്‍സേഷണല്‍ ആണ്. ഈ പെണ്ണിന് എല്ലുകള്‍ ഇല്ലേ. സ്‌ക്രീനില്‍ ഇതുവരെ ഇതുപോലൊരു ഡാന്‍സ് പ്രകടനം കണ്ടിട്ടില്ല. സ്വപ്‌നത്തില്‍ എന്നത് പോലെയാണ് സായി പല്ലവി നീങ്ങുന്നത്’ എന്നാണ് ട്വിറ്ററില്‍ മഹേഷ് ബാബു എഴുതിയത്.

മഹേഷ് ബാബുവിനെ പോലൊരു താരത്തിന്റെ പ്രശംസയില്‍ സായി പല്ലവിയും വളരെ അധികം സന്തുഷ്ടയായി. ഈ സന്ദേശം കണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ തനിയ്ക്ക് കുറച്ച് നേരം വേണ്ടി വന്നു എന്നാണ് സായി പല്ലവി പറഞ്ഞത്.

‘നിങ്ങളുടെ വാക്കുകള്‍ എന്നെ വിനയകുലീതയാക്കി വളരെ അധികം നന്ദി സാര്‍. അങ്ങയുടെ കടുത്ത ആരാധികയായ ഞാന്‍ ഇതിനോടകം പല ആവര്‍ത്തി ആ ട്വീറ്റ് വായിച്ചു’ എന്നും സായി പല്ലവി പറയുന്നു.

ശേഖര്‍ കാമുലിന്റെ സംവിധാന മികവിനെയും നാഗ ചൈതന്യയുടെ അഭിനയത്തെയും പ്രശംസിക്കാനും മഹേഷ് ബാബു മറന്നില്ല. എല്ലാ തലത്തിലും തൊട്ടുകൊണ്ടുള്ള സംവിധാനമാണ് ശേഖര്‍ കാമുലിന്റേത് എന്നാണ് മഹേഷ് ബാബു പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ നാഗ ചൈതന്യ ഒരു പടി കൂടെ ഉയരുന്നു. അദ്ദേഹം ഗെയിം മാറ്റുകയാണെന്നും ഗംഭീര അഭിനയമാണെന്നും മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button