CinemaGeneralLatest NewsMollywoodNEWS

സുരാജ് വെഞ്ഞാറമൂട് നായകനായ പുതിയ ചിത്രം ദുബായിൽ ആരംഭിക്കുന്നു

സിനിമയുടെ ചിത്രീകരണം ഒക്ടോബർ രണ്ടിന് ദുബായിൽ ആരംഭിക്കും

സുരാജ് വെഞ്ഞാറമൂട്‌ നായകനാഎത്തുന്ന ഏറ്റവും പുതിയ പുതിയ സിനിമയുടെ ചിത്രീകരണം ഒക്ടോബർ രണ്ടിന് ദുബായിൽ ആരംഭിക്കുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്നു. വ്യത്യസ്ഥമായ അവതരണ ഭംഗിയിലൂടെ ശ്രദ്ധേയമായ ‘ലുക്കാചിപ്പി ‘ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ കാലിക പ്രാധാന്യത്തോടെയും നർമ്മത്തിലൂടെയും അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. സിദ്ദിഖ്, ലെന, ഗായത്രി അരുൺ, സാഗർ സൂര്യ (കുരുതി ഫെയിം) സുധീർ പറവൂർ എന്നിവരും യു. എ. ഇയിൽ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ശ്രീകുമാർ അറയ്ക്കലിൻ്റേതാണ് തിരക്കഥ. സ്കിപ്റ്റ് ഡോക്ടറേറ്റിംഗ് – ഗോഡ്ഭിബാബു. ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്- മാൻ ഈണം പകരുന്നു. പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം അജി. മേക്കപ്പ് – സജി കാട്ടാക്കട. കോസ്റ്റ്യം ഡിസൈൻ – ഇർഷാദ്. നിശ്ചല ഛായാഗ്രഹണം – പ്രേംലാൽ പട്ടാഴി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button