GeneralLatest NewsMollywoodNEWS

നടി ശ്രീലക്ഷ്മി അന്തരിച്ചു

നിരവധി സീരിയലുകളിലും സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

കുറിച്ചി: ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്. നിരവധി സീരിയലുകളിലും സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്.

shortlink

Related Articles

Post Your Comments


Back to top button