
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘അദ്രങ്കി രേ’. ചിത്രത്തിൽ നടൻ അക്ഷയ് കുമാറും, നടി സാറാ അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.
BIG BREAKING: Dhanush – Sara Ali Khan – Akshay Kumar starrer #AtrangiRe is opting for a Direct OTT release via NETFLIX.
Official announcement coming soon. pic.twitter.com/w6rDNAtBRI
— LetsOTT GLOBAL (@LetsOTT) September 28, 2021
അക്ഷയ് കുമാറിന്റെ 130-ാമത്തെ ചിത്രം കൂടിയാണിത്. പങ്കജ് കുമാറാണ് ഛായാഗ്രാഹകന്‍. ഹിമാന്‍ഷു ഷര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഹേമല്‍ കൊത്താരിയാണ്. ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ക്ഷന്‍സ്, കെയ്പ് ഓഫ് ഗുഡ് ഫിലീംസ് എന്നിവര്‍ ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് ‘അദ്രങ്കി രേ’യുടെ സംഗീത സംവിധാനം. ഇര്‍ഷാദ് കമിലാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ധനുഷും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
Post Your Comments