GeneralLatest NewsMollywoodNEWSSocial Media

ഞാൻ മാത്രമല്ല മോഹൻലാൽ അടക്കമുള്ളവർ മോൺസണിന്റെ വീട്ടിൽ പോയിട്ടുണ്ട്, തട്ടിപ്പുകാരനാണെന്ന് തോന്നിയില്ലായിരുന്നു: ബാല

മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും ബാല പറയുന്നു

കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോൺസണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തിൽ നടൻ പ്രതികരണവുമായി രംഗത്തെത്തിയത്. മോൺസണിന്റെ ഡ്രൈവർ ആയ അജിത്ത് മോൺസണിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഇയാളെ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ സംഭാഷണം നാല് മാസം മുന്‍പത്തെയാണ് എന്ന് ബാല പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.

മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും, കണ്ടപ്പോൾ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നില്ല എന്ന് ബാല പറഞ്ഞു. താൻ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നും ബാല കൂട്ടിച്ചേർത്തു.

ബാലയുടെ വാക്കുകൾ:

മോണ്‍സന്റെ ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്.

മോണ്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ’- ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button