CinemaComing SoonGeneralLatest NewsNEWS

വിജയ് ദേവെരകൊണ്ട നായകനാവുന്ന ചിത്രത്തിൽ ബോക്സ് ഇതിഹാസം മൈക്ക് ടൈസണും

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ലൈഗർ. പൂരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്സിങ് ഇതിഹാസം മൈക്കിൾ ടൈസൺ ലൈഗറിൽ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലൈഗറിന്റെ ചിത്രീകരണം നീണ്ടു പോയത്.

മൈക്കിൾ ടൈസണെ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു. ചിത്രത്തിലെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പൂരി ജഗന്നാഥും വിജയ് ദേവെരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ മിക്സഡ് മാർഷൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. ചിത്രത്തിലെ വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകൾ നേരത്തെ ഓൺലൈനിൽ തരംഗമായിരുന്നു.

Read Also:- പിടിവാശിയുള്ള ഒരു കുട്ടിയെ പോലെ മമ്മൂക്ക അത് അനുസരിക്കുകയായിരുന്നു: ലാല്‍ ജോസ്

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഒടിടിയിൽ ലൈഗർ റിലീസ് ചെയ്യുമെന്ന റിപ്പോർട്ട് നേരത്തെ വിജയ് ദേവരകൊണ്ട തള്ളിയിരുന്നു. ഒരു ബോക്സിംഗ് താരമായിട്ടാണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ട അഭിനയിക്കുക.

shortlink

Related Articles

Post Your Comments


Back to top button