GeneralLatest NewsMollywoodNEWSSocial Media

ഫോട്ടോയെടുക്കും മുന്നേ മോഹൻലാലിന്റെ പോസ് ശരിയാക്കുന്ന മമ്മൂട്ടി: വൈറൽ ചിത്രം

ഫോട്ടോയില്‍ നിറഞ്ഞുചിരിക്കുന്ന മോഹൻലാലിനെയും പോസ് ശരിയാക്കുന്ന മമ്മൂട്ടിയെയും കാണാം

മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹൻലാലിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന മമ്മൂട്ടിയെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മോഹൻലാലിന്റെ ആരാധകൂട്ടായ്‍മയായ മോഹൻലാല്‍ ഫാൻസ് ക്ലബിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തായത്.

ഫോട്ടോയില്‍ നിറഞ്ഞുചിരിക്കുന്ന മോഹൻലാലിനെയും പോസ് ശരിയാക്കുന്ന മമ്മൂട്ടിയെയും കാണാം. എന്തായാലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

https://www.facebook.com/MohanlalFansClub/posts/4469347549822839

ഫോട്ടോ എടുക്കാൻ ഏറെ ഇഷ്ടമുള്ളയാളാണ് മമ്മൂട്ടി. പലപ്പോഴും അദ്ദേഹം എടുത്ത താരങ്ങളുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടയിൽ മഞ്ജു വാര്യരുടെ ചിത്രവും മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button