GeneralKeralaLatest NewsNEWS

എന്തൊരു പരാജയമാണെടോ ബിജ്യ, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്?: അലി അക്ബർ

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഉന്നത പോലീസ് ഉദ്യോഗസ്ഥ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ചർച്ചയാകുന്നത്. എഡിജിപി മനോജ് എബ്രഹാം, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ മോൻസൺ മാവുങ്കലിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അലി അക്ബർ.

‘ഈ പുങ്കവന്മാർ കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഐശ്വര്യം… പിണു രാജ് കുലോത്തുങ്ക വങ്ക രാജാ കീ കൂയ്..’ എന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ടിപ്പു സുൽത്താൻ ഒഴികെ ബാക്കിയെല്ലാവരും ആ സിംഹാസനത്തിൽ ഇരുന്നിട്ടുണ്ട്’, എന്ന തരത്തിലുള്ള ട്രോളുകളും പോസ്റ്റിന് താഴെ പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങളും ഉന്നതരും ഈ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read Also:- സന്തോഷ് പണ്ഡിറ്റ് വേറെ ആർക്കും ഒരു ശല്യോം ഉണ്ടാകുന്നില്ല, വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്: അശ്വതി

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളിൽ അടയിരിക്കുന്ന ബെഹ്‌റയും ശിഷ്യനും, അംശവടി ആസനത്തിൽ കയറിയാലും അതൊരു ആലായി കരുതി തണൽ തേടാൻ അന്നെക്കൊണ്ടേ പറ്റൂ, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്? ലേശം ഉളുപ്പ്..

shortlink

Related Articles

Post Your Comments


Back to top button